ദേശീയം

കന്നഡിഗന്‍ തമിഴ് രാഷ്ട്രീയത്തിലിറങ്ങണ്ട; രജനീകാന്തിനെതിരെ പ്രതിഷേധവുമായി തീവ്ര തമിഴ് സംഘടന 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നതിനെതിരെ തീവ്ര തമിഴ് സംഘടനയായ തമിഴ് മുന്നേറ്റ പടയുടെ പ്രതിഷേധം. കന്നഡിഗനായ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെതിരെയാണു പ്രതിഷേധം. പ്രതിഷേധക്കാര്‍ താരത്തിന്റെ കോലം കത്തിച്ചു. സംഘടനാ നേതാവ് വീരലക്ഷ്മിയും മുപ്പത്തിയഞ്ചോളം പ്രവര്‍ത്തകരുമാണു പ്രതിഷേധവുമായെത്തിയത്.

കഴിഞ്ഞ കുറച്ചു ദിവസമായി രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന്റെ ചര്‍ച്ചകളാണ് തമിഴ്‌നാട്ടില്‍ കാര്യമായി നടക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങും എന്നതിനെപ്പറ്റി താരം ആരാധകരുമായി നടന്ന കൂടിക്കാഴ്ചയില്‍ വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. രജനീകാന്തിനെ ബിജെപിയിലേക്ക് അടുപ്പിക്കാനും വ്യക്തമായ ശ്രമങ്ങള്‍ നടന്നുവരുന്നു. അതിനിടിലാണ തമിഴ് ദേശീയത ഉയര്‍ത്തുന്ന സംഘടനയുടെ പ്രതിഷേധ പ്രകടനം വന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം