ദേശീയം

താന്‍ മൃഗമാണോ? ഇതാണോ രാജ്യത്തെ നിയമവ്യവസ്ഥ? സൈന്യം ജീപ്പില്‍ കെട്ടിയിരുത്തിയ യുവാവ് ചോദിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: താന്‍ മൃഗമാണോ എന്ന ചോദ്യമാണ് സൈനീക ഉദ്യോഗസ്ഥര്‍ മനുഷ്യകവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തി കൊണ്ടുപോയ ഫറൂഖ് ദാര്‍ എന്ന യുവാവ് രാജ്യത്തോടും, നീതിന്യായ വ്യവസ്ഥയോടും ചോദിക്കുന്നത്. കല്ലേറ് തടയുന്നതിനായി ഫറൂഖിനെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തിയ  മേജറിന് സൈനീക ബഹുമതി നല്‍കിയെന്ന വര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇതാണോ രാജ്യത്തെ നിയമവ്യവസ്ഥ എന്ന ചോദ്യവുമായി ഫറൂഖ് മുന്നോട്ടുവന്നിരിക്കുന്നത്. 

തന്നെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തിയത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ പ്രകാരം നിയമവിധേയമാണോ എന്നാണ് ഫറൂഖിന്റെ ചോദ്യം. കെട്ടിയിട്ട് കൊണ്ടുപോകാനും പ്രദര്‍ശിപ്പിക്കാനും താന്‍ കാളയോ മറ്റോ ആണോ എന്നും യുവാവ് ചോദിക്കുന്നു. 

യുവാവിനെ ജിപ്പിന് മുന്നില്‍ കെട്ടിയിരുത്തിയ മേജറിന് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്‌സ് കമന്‍ഡേഷന്‍ ബഹുമതിയാണ് നല്‍കിയത്.   എന്നാല്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തി കല്ലേറ് തടയാന്‍ ശ്രമിച്ചതിന് അല്ല മേജറിന് ബഹുമതി നല്‍കിയിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. മേജറിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റായ ഒരു പ്രവര്‍ത്തി അംഗീകരിക്കുകയാണ് അദ്ധഹത്തിന് ബഹുമതി നല്‍കുന്നതിലൂടെ സൈന്യം ചെയ്തിരിക്കുന്നതെന്ന് കശ്മീരിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു. 

കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈനീക ഉദ്യോഗസ്ഥരെ സൈന്യവും കേന്ദ്ര സര്‍ക്കാരും ഇങ്ങനെയാണ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് കശ്മീരിലെ മിതവാദി നേതാക്കളില്‍ ഒരാളായ മിര്‍വൈസ് ഉമര്‍ ഫറൂഖ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍