ദേശീയം

അമ്മയെ കുത്തിക്കൊന്ന ശേഷം മകന്‍ രക്തം കൊണ്ട് സ്‌മൈലി വരച്ചു, എന്നെ തൂക്കിലേറ്റു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഷീന ബോറ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യകൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി മകനെന്ന് പൊലീസ്. മുംബൈ ഖാര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ധ്യാനേശ്വര്‍ ഗാനോറിന്റെ ഭാര്യ ദീപാലി ഗാനോറിന്റെ മൃതദേഹത്തിന് സമീപത്ത് കൊലപാതകിയായ മകന്‍ ചോരകൊണ്ട് സ്‌മൈലി വരച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൂടാതെ ജീവിതം മടുത്തുവെന്നും തന്നെ തൂക്കിലേറ്റു എന്നും രക്തം കൊണ്ട് എഴുതിവെച്ചതായും പൊലീസ് വെളിപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെയാണ് ദീപാലി കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മരണശേഷം മകനെ കാണാതായിരുന്നു. മകനാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

പോക്കറ്റ് മണി നല്‍കാത്തതും വീട്ടില്‍ വൈകിയെത്തുന്നതിനെതിരെയും മകന്‍ സിദ്ധാര്‍ത്ഥുമായി അമ്മ വഴക്കിടാറുണ്ടായിരുന്നു. ഇതിന്റെ അമര്‍ഷമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നത്. കത്തികൊണ്ട് കഴുത്തിന് കുത്തുകയായിരുന്നു. ദീപാലിയുടെ കഴുത്തിന് അഞ്ച് കുത്തേറ്റതായും പൊലീസ് പറഞ്ഞു. 

നാഷണല്‍ കോളേജില്‍ എന്‍ജിനിയറിംഗിന് പഠിക്കുകയായിരുന്ന സിദ്ധാര്‍ത്ഥം പഠനം അവസാനിപ്പിച്ചിരുന്നതായും കഴിഞ്ഞ രണ്ടുമാസങ്ങളുമായി സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് അകന്നുനിന്നതായും അവന്റെ സുഹൃത്തുക്കള്‍ പറയുന്നു. 

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് കതകില്‍ മുട്ടിയെങ്കിലും അനക്കമൊന്നും ഉണ്ടായില്ല. ദീപാലിയുടെ ഫോണില്‍ വിളിച്ചപ്പോഴും പ്രതികരണമെന്നും ഉണ്ടായില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെ കണ്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവും കണ്ടെത്തിയിരുന്നെന്നാണ് ധ്യാനേശ്വര്‍ പൊലീസിന് മൊഴി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍

'ദ്രാവിഡിന് പകരക്കാരന്‍? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍

ഡാ മോനെ..., ജയിലില്‍ നിന്ന് ഇറങ്ങിയത് 'കളറാക്കി'; ഗുണ്ടാത്തലവന് 'ആവേശം' സ്‌റ്റെലില്‍ ഗുണ്ടകളുടെ ഗംഭീര പാര്‍ട്ടി- വീഡിയോ