ദേശീയം

കള്ളപ്പണം വെളുപ്പിച്ചതിന് ലാലുവിന്റെ മകള്‍ക്ക് ഇന്‍കം ടാക്‌സ് നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തെ തുടര്‍ന്ന് ലാലു പ്രസാദ് യാദവിന്റെ മകളും രാജ്യസഭാ എംപിയുമായ മിസാ ഭാരതിക്കും ഭര്‍ത്താവ് ശൈലേഷ് കുമാറിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ജൂണ്‍ ആദ്യവാരം ചോദ്യം ചെയ്യലിനായി ഹാജരാവണം എന്നാവശ്യപ്പെട്ട് കൊണ്ടാണ് നോട്ടീസ്. 

ബിനാമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ലാലുപ്രസാദ് യാദവിന്റേയും മക്കളുടേയും ഡല്‍ഹി മേഖലയിലെ 22 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ലാലു കുടുംബത്തിനെതിരെ ബിജെപി നേതാവും മുന്‍ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ഇവരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു