ദേശീയം

'ഇന്ത്യയുടെ സ്വന്തം' ബഹിരാകാശ യാത്രയ്ക്ക്  കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ലെന്ന സൂചനയുമായി ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ത്യ തദ്ദേശീയമായി വകസിപ്പിച്ച ഏറ്റവും കരുത്തേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക്3 വിക്ഷേപിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കത്തില്‍ ഐഎസ്ആര്‍ഒ. ജൂണ്‍ ആദ്യ വാരം ആഡ്രാപ്രദേശിലെ ശ്രീഹരികോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ റോക്കറ്റ് വിക്ഷേപണം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഈ വിക്ഷേപണം പൂര്‍ത്തിയായാല്‍ ബഹിരാകാശത്ത് ഇന്ത്യന്‍ മണ്ണില്‍ നിന്നുള്ള യാത്രയ്ക്കാകും ഇത് അടിക്കല്ലിടുക. 

640 ടണ്‍ ഭാരം വരുന്ന റോക്കറ്റിന് ഇതുവരെയുള്ളതില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ടെന്നാണ് ഐഎസ്ആര്‍ഒ അവകാശപ്പെടുന്നത്. കാര്യങ്ങളെല്ലാം കൃത്യമായി നടന്നാല്‍ ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യന്‍ മണ്ണില്‍ നിന്നും ഇന്ത്യന്‍ റോക്കറ്റില്‍ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള രാജ്യത്തിന്റെ മാര്‍ഗം കൂടിയായിരിക്കും ഇതെന്നാണ്് ഐഎസ്ആര്‍ഒ വാഗ്ധാനം. 

ഭൂമിയുടെ ഏറ്റവും താഴ്ന്ന ഭ്രമണപഥത്തിലേക്ക് എട്ട് ടണ്‍ ഭാരം വരെ എത്തിക്കാന്‍ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന് കഴിയും. കേന്ദ്ര സര്‍ക്കാരില്‍ നിന്നും മൂന്നോ നാലോ ബില്യണ്‍ ഡോളറിന്റെ ധനസഹായം ലഭ്യമായാല്‍ ഉടന്‍ 23 അംഗങ്ങളടങ്ങുന്ന ക്രൂവിനെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള പദ്ധതികളും ഐഎസ്ആര്‍ഒ ഇതിനോടകം തയാറാക്കി കഴിഞ്ഞു.

ഇത് വിജയിച്ചാല്‍ റഷ്യയും യുഎസും ചൈനയും കഴിഞ്ഞാല്‍ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ബഹിരാകാശ പദ്ധതി അവതരിപ്പിക്കുന്ന നാലാമത്തെ രാജ്യമായിരിക്കും ഇന്ത്യ. ബഹിരാകാശത്ത് സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ വരെ ഐഎസ്ആര്‍ഒയ്ക്ക് സാധിക്കുമെന്ന് ചെയര്‍മാന്‍ കിരണ്‍ കുമാര്‍ ഇതിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി