ദേശീയം

പ്രതിരോധമുയര്‍ത്തുന്ന മുസല്‍മാന്‍ തീവ്രവാദിയും ദളിതന്‍ നക്‌സലുമാകും; ജിഗ്നേഷ് മേവാനി

സമകാലിക മലയാളം ഡെസ്ക്

ഡെല്‍ഹി: പ്രതിരോധിക്കുന്ന മുസല്‍മാന്‍ തീവ്രവാദിയും പ്രതിരോധിക്കുന്ന ദളിതന്‍ നക്‌സലുകളുമാകുമെന്ന് സാമൂഹികപ്രവര്‍ത്തകനും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനി. ഇങ്ങനെയെല്ലാമാണ് ഒരു ആക്റ്റിവിസ്റ്റിനെ നേരിടാന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജിഗ്നേഷ് മേവാനി ഇത്തരത്തില്‍ പ്രതികരിച്ചത്. 

തനിക്കെതിരെ അഞ്ച് കേസുകളുണ്ടെന്നും മേവാനി വ്യക്തമാക്കി. ഒരു ആക്ടിവിസ്റ്റിനെ ദ്രോഹിക്കാന്‍ ഭരണകൂടം ഇത്തരത്തില്‍ പല വഴികളും പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് രാവണിന് എതിരെയുള്ള എഫ്‌ഐആറുകളേപ്പറ്റി ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു ജിഗ്നേഷിന്റെ പ്രതികരണം. 

പ്രതിഷേധ സമരങ്ങളില്‍ പൊലീസുമായി സംഘര്‍ഷം ഉണ്ടാകുന്നുവെന്നുകരുതി ഭീം ആര്‍മിയെ ഒരു പ്രശ്‌നക്കാരുടെ സംഘടനയാണെന്ന് കരുതരുത്. എല്ലാ സംഘടനകളും പൊലീസുമായി ഏറ്റുമുട്ടുമ്പോള്‍ സംഘര്‍ഷങ്ങളുണ്ടാക്കാറുണ്ട്. അങ്ങനെയാണെങ്കില്‍ ഭൂരിഭാഗം സംഘടനകളും പ്രശ്‌നക്കാരാണെന്ന് പറയേണ്ടിവരുമെന്നും മേവാനി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍