ദേശീയം

വാചകമടി നിര്‍ത്തി വസ്തുതകള്‍ നിരത്തണം; അര്‍ണാബിനോട് കോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ശശി തരൂര്‍ എംപി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ മറുപടി നല്‍കാന്‍ റിപബ്ലിക് ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടത് നിര്‍ദ്ദേശം. സുനന്ദാപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി പുറത്തുവിട്ട വാര്‍ത്തകള്‍ അടിസസ്ഥാന രഹിതവും വ്യക്തിഹത്യ നടത്തുന്നതുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ശശി തൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. രണ്ടുകോടി രൂപയാണ് ശശി തരൂര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. 

വാചകമടി നിര്‍ത്തി വസ്തുതകള്‍ നിരത്താന്‍ അര്‍ണാബിനോട് കോടതി ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാം. വസ്തുതകള്‍ നിരത്താം. എന്നാല്‍, ഒരാളെക്കുറിച്ച് തോന്നുന്നതെല്ലാം വിളിച്ചു പറയരുത്. അതു ശരിയല്ല,കോടതി അര്‍ണാബിനോട് പറഞ്ഞു.

ജസ്റ്റിസ് മന്‍മോഹന്‍ ആണ് കേസ് വിചാരണയ്‌ക്കെടുത്തത്.
മറുപടി നല്‍കാനായി ആഗസ്റ്റ് 16വരെ അര്‍ണാബിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. സുനന്ദ പുഷ്‌കര്‍ കേസ് ഡല്‍ഹി പൊലീസ് അന്വേഷിച്ചു തീരുന്നതുവരെ ചാനലില്‍ അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്നതു തടയണമെന്നും തരൂര്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍