ദേശീയം

ഹിമാചലില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 158 കോടിപതികള്‍;  61 ക്രിമിനല്‍കേസ് പ്രതികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് 338 സ്ഥാനാര്‍ത്ഥികളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ 158 കോടിപതികളും 61 ക്രിമിനല്‍ കേസ് പ്രതികളും ഇടംപിടിച്ചു. 47ശതമാനം സ്ഥാനാര്‍ത്ഥികളും കോടിപതികളാണെന്നതാണ് ശ്രദ്ധേയം. 

കോണ്‍ഗ്രസ് ബിജെപി സ്ഥാനാര്‍ത്ഥികളിലാണ് ഭൂരിപക്ഷം പേരും കോടി പതികളായിട്ടുള്ളത്. കോണ്‍ഗ്രസ് പട്ടികയില്‍ 59 പേരും ബിജെപിയില്‍ 47 പേരും ബിഎസ്പിയില്‍ 6 പേരും സിപിഎം 3, സിപിഐ 1, മറ്റുള്ള പാര്‍ട്ടികളിലായി 36 പേരുമാണ് കോടി പതികള്‍. സിപിഐ മൂന്ന് മണ്ഡലങ്ങളില്‍ മത്സരിക്കുമ്പോള്‍ സിപിഎം 14 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഡല്‍ഹി കേന്ദ്രമായി അഴിമതിക്കെതിരായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ എഡിആറാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 8.5 കോടിയാണ്. ബിജെപിയുടെത് 5.1 കോടി വരും. സിപിഎമ്മിന്റെത് ്2.31 കോടിയും ബിസ്പിയുടെ 46 ലക്ഷവുമാണ് ശരാശരി ആസ്തി. ആസ്തി കൂടുതലുള്ള സ്ഥാനാര്‍ത്ഥി ബിജെപിയുടെ ബല്‍വീര്‍ സിംഗ് വര്‍മ്മയാണ്. 90 കോടി രൂപയാണ് ആസ്തി.

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പട്ടികയിലും ബിജെപിയാണ് ഒന്നാമത്. 23 പേരാണ് ബിജെപി പട്ടികയില്‍ ഇടം പിടിച്ചത്, കോണ്‍ഗ്രസ് 6, ബിഎസ്പി 3, സിപിഎം 10 എന്നിങ്ങനെയാണ്. 25നും 50 വയസിനും ഇടയില്‍ 155 പേര്‍ മത്സരരംഗത്തുള്ളപ്പോള്‍ 51നും 80 വയസിനുമിടയിലുള്ള 179 പേരാണ് മത്സരിക്കുന്നത്. 19 വനിതകളാണ് മത്സരിക്കുന്നത്. 68 സീറ്റുകളാണ് ഹിമാചലില്‍ ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം