ദേശീയം

അസാധു നോട്ടുകള്‍ മാറ്റല്‍: ഭരണഘടനാ ബെഞ്ച് തീരുമാനിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ വീണ്ടും അവസരം നല്‍കണമെന്നാവശ്യപ്പെട്ട്  സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച 14 ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് സുപ്രീംകോടതിയുടെ തീരുമാനം. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ നിയമസാധുത പരിശോധിക്കുന്നതിന് പുറമേയാണ് പുതിയ ഉത്തരവ്.

 ചിഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കാന്‍ വീണ്ടും അവസരം നല്‍കണമെന്നാവശ്യപ്പെട്ട്  സമര്‍പ്പിച്ച ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടത്. അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സമയപരിധിയില്‍ , ഇതിന് സാധിക്കാത്തവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ ചില വകുപ്പുകളുടെയും നവംബര്‍ എട്ടില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെയും ഭരണഘടനാ സാധുത ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചില ഹര്‍ജികളില്‍ പറയുന്നു. തങ്ങള്‍ കഷ്ടപ്പെട്ടു നേടിയ സമ്പത്ത് മാന്യമായ അവസരം  നല്‍കാതെ കേന്ദ്രം കണ്ടുകെട്ടി എന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി