ദേശീയം

വിവാദ ആള്‍ദൈവം ഗുര്‍മീതും ഹണിപ്രീതും മധ്യപ്രദേശിലെ പുതിയ കഴുതകള്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  സമകാലിക വിഷയങ്ങള്‍ മധ്യപ്രദേശിലെ ഉജെയിന്‍ കഴുത മേളയെ സ്വാധീനിക്കുന്നത് പതിവാണ്. അത് എങ്ങനെ എന്നായിരിക്കും അടുത്ത ചോദ്യം. രാജ്യം ഏറെ ചര്‍ച്ച ചെയ്ത വിവാദ വിഷയങ്ങള്‍ ഉള്‍പ്പെടെ കഴുതകളുടെ ഫാന്‍സി പേരുകള്‍ ആയി മാറുന്നതാണ് ഈ ചോദ്യത്തിന് ഉളള ഉത്തരം. അത്തരം പേരുകള്‍ ചാര്‍ത്തപ്പെട്ട കഴുതകളുടെ വില്‍പ്പന പൊടിപൊടിക്കുമെന്നാണ് വില്‍പ്പനക്കാരുടെ വിശ്വാസം. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഈ മേളയില്‍ ഇത്തവണയും ഈ പതിവിന് മാറ്റം ഉണ്ടായില്ല. പേരുകള്‍ മാറിയെന്ന് മാത്രം.   

വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹിം സിങ്, ദത്തുപുത്രി ഹണിപ്രീത് എന്നി ഫാന്‍സി പേരുകളിലുളള കഴുതകളാണ് ഇത്തവണ മേളയില്‍ ഏറ്റവുമധികം ജനശ്രദ്ധപിടിച്ചുപറ്റിയത്. ഗുജറാത്തില്‍ നിന്നും വാങ്ങിയ ഈ കഴുതകളെ 11000 രൂപയ്ക്കാണ് വിറ്റത്. എന്നാല്‍ വിവാദതാരങ്ങളുടെ പേരുകള്‍ വില്‍പ്പനയില്‍ ഗുണം ചെയ്തില്ല എന്ന് മാത്രം.  കഴുതകളെ വാങ്ങിയ വില പോലും വിറ്റപ്പോള്‍ ലഭിച്ചില്ലെന്ന് വില്‍പ്പനക്കാരന്‍ പറയുന്നു. ഗുജറാത്തില്‍ നിന്നും 20000 രൂപയ്ക്ക് വാങ്ങിയ ഈ കഴുതകളെ 11000 രൂപയ്ക്ക് വില്‍ക്കേണ്ടി വന്നു . എങ്കിലും ഒട്ടും പരിഭവം ഇല്ല വില്‍പ്പനക്കാരന്. ആള്‍ ദൈവവും ദത്തുപുത്രിയും ചെയ്ത കര്‍മ്മങ്ങളുടെ ഫലം വിലയില്‍ പ്രതിഫലിച്ചുവെന്ന സന്ദേശം നല്‍കുക എന്ന ഉദേശം കൂടി ഇതിന് പിന്നില്‍ ഉണ്ടായിരുന്നുവെന്ന് വില്‍പ്പനക്കാരന്‍ പറയുന്നു. അതുപോലെ ജിഎസ്ടി, സുല്‍ത്താന്‍, ബാഹുബലി, ജിയോ എന്നി പേരുകളിട്ട കഴുതകളും മേളയില്‍ വി്്ല്‍പ്പനയ്ക്ക് വെച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു