ദേശീയം

വിലക്കയറ്റം തടയാന്‍ കഴിയുന്നില്ലെങ്കില്‍ സിംഹാസനം വിട്ടൊഴിയു; വീണ്ടും മോദിക്കെതിരെ രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനന്ത്രി നരേന്ദ്ര മോദിയോട് സിംഹാസനം വിട്ടൊഴിയാന്‍ പറഞ്ഞ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിലക്കയറ്റം, പണപ്പെരുപ്പം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു മോദിക്ക് നേരെയുള്ള രാഹുലിന്റെ വിമര്‍ശനം. 

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കിരീടം ഉപേക്ഷിച്ച് പോവുക എന്നായിരുന്നു ട്വിറ്ററില്‍ രാഹുല്‍ കുറിച്ചത്. സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറുകളുടെ വില 93 രൂപ വര്‍ധിപ്പിക്കുകയും, സബ്‌സിഡി ഉള്ളവയുടെ വില 4.50 രൂപ വര്‍ധിപ്പിക്കുകയും ചെയ്ത ഓയില്‍ കമ്പനികളുടെ നീക്കത്തെ ചൂണ്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. 

ഹിമാചല്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിക്കുന്നതിന് ഇടയില്‍ മോദിക്ക് നേരെയുള്ള രാഹുലിന്റെ ഒറ്റവരി ട്വീറ്റുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കിരീടം വിട്ടൊഴിയാന്‍ മോദിയോട് പറഞ്ഞുള്ള ട്വീറ്റും വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍

ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ആറു ഫീച്ചറുകള്‍

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍