ദേശീയം

സ്വര്‍ണമെഡലിന് മാംസവും മദ്യവും വര്‍ജിക്കണം; പഠന മികവിന് വിചിത്ര മാനദണ്ഡവുമായി പുനെ സര്‍വകലാശാല 

സമകാലിക മലയാളം ഡെസ്ക്

പുനെ:  മദ്യവര്‍ജകനും സസ്യഭുക്കുമായ വിദ്യാര്‍ത്ഥിക്ക് മാത്രം മികച്ച വിദ്യാര്‍ത്ഥിക്കുളള സ്വര്‍ണമെഡല്‍ നല്‍കാനുളള പുനെ സര്‍വകലാശാലയുടെ ഉത്തരവ് വിവാദമാകുന്നു.  പഠിത്തത്തിലെ മിടുക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം നല്‍കിയിരുന്ന പുരസ്‌ക്കാരത്തിനാണ് രാജ്യത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നായ പുനെ സര്‍വകലാശാല മാനദണ്ഡം കൊണ്ടുവന്നിരിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ ഭിന്നിപ്പിന് ഇടയാക്കുമെന്ന് ചൂണ്ടികാണിച്ച് നിരവധി പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. ഷെലാര്‍ മാമയുടെ പേരിലാണ് സ്വര്‍ണ മെഡല്‍ നല്‍കുക.  നവംബര്‍ 15നകം വിദ്യാര്‍ത്ഥികളോട് അപേക്ഷ സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നു.
 വിവാദ ഉത്തരവിന് എതിരെ എന്‍സിപി നേതാവ് ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേ രംഗത്തുവന്നു. ഉത്തരവ് ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രിയ സുലേ ട്വിറ്ററില്‍ കുറിച്ചു. എന്താണ് സര്‍വകലാശാലകളില്‍ സംഭവിക്കുന്നത്. മെറിറ്റിന് പരമ പ്രാധാന്യം നല്‍കേണ്ട സര്‍വകലാശാലകള്‍ ഇന്ന് നിലയില്‍ പ്രവര്‍ത്തിക്കുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്ന് അവര്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഈ തീരൂമാനം ആര്‍ക്ക് വേണ്ടി എന്ന നിലയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സുപ്രിയ സുലേയുടെ ട്വിറ്റര്‍ കുറിപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗുണമേന്മയുളള വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറാകാന്‍ അവര്‍ അപേക്ഷിക്കുന്നതും ട്വിറ്റില്‍ വ്യക്തം. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ ഭിന്നിപ്പിന് കളമൊരുക്കുന്ന വിവാദ ഉത്തരവിന് എതിരെ ക്യാംപസില്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.


Shocking disappointing decision by Pune University - so proud of education in our state, What has happened to our universities . Please focus on Education not food.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ