ദേശീയം

ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ആഴ്ചകള്‍ക്കുള്ളില്‍ പിടികൂടുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ബാംഗ്ലൂര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ആഴ്ചകള്‍ക്കുള്ളില്‍ പിടികൂടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. കൊലപാതകികളെക്കുറിച്ചുള്ള വ്യക്തമായ സൂചന കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൊലപാതകം ചെയ്തത് ആരാണെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ അത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും റെഡ്ഡി വ്യക്തമാക്കി.

ഗൗരിയുടെ കൊലപാതകികളെ പിടികൂടുമെന്ന് 100 ശതമാനം ഉറപ്പാണ്. വരുന്ന കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഇത് നടക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. രണ്ട് മാസം മുന്‍പാണ് ബാംഗ്ലൂരിലെ വീട്ടില്‍ വെച്ച് ഗൗരി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഇത് രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വലത് രാഷ്ട്രീയത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു ഗൗരി ലങ്കേഷ്. 

ബിജെപി ഭരണത്തിലെത്തിയതോടെ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചെന്ന ആരോപണവുമായി നിരവധി പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. എന്നാല്‍ ഗൗരിയുടെ മരണത്തിന് രാഷ്ട്രീയ മുഖം നല്‍കരുതെന്ന നിലപാടിലാണ് ഇവരുടെ വീട്ടുകാര്‍. തീവ്രഹിന്ദുത്വ വാദികളാണ് കൊലക്ക് പിന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അന്വേഷണം സംഘം എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത