ദേശീയം

ജമ്മുകശ്മീര്‍ ഇന്ത്യയ്ക്ക്,പാക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്; വിവാദ പരാമര്‍ശവുമായി ഋഷി കപൂര്‍

സമകാലിക മലയാളം ഡെസ്ക്

പാക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന പരാമര്‍ശവുമായി നടന്‍ ഋഷി കപൂര്‍.  ജമ്മു കശ്മീര്‍ ഇന്ത്യയുടേയും പാക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്റേതുമാണെന്ന ഋഷി കപൂറിന്റെ  പരാമര്‍ശത്തിനെതിരെ ഇതിനോടകം തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

പാക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്റേതാണെന്ന മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടായിരുന്നു ഋഷി കപൂറിന്റെ ട്വീറ്റ്. മരിക്കുന്നതിന് മുന്‍പ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കണമെന്നാണ് തന്റെ ആഗ്രഹം. ഇപ്പോള്‍ താന്‍ 65 വയസ് പിന്നിട്ടു.  തന്റെ മക്കള്‍ക്ക് അവരുടെ വേരുകളിലേക്ക് ഇറങ്ങി ചെല്ലണം. അത് സാധ്യമാക്കണമെന്നാണ് ഋഷി കപൂര്‍ ട്വീറ്റ് ചെയ്തത്. 

1918നും 1922നും ഇടയില്‍ പണിതുയര്‍ത്തിയ വസതി ഋഷി കപൂറിന് പാക്കിസ്ഥാനിലെ പെഷവാറിലുണ്ട്. ദേവന്‍ ഭഷേസ്വര്‍നാഥ് കപൂറായിരുന്നു ഈ വസതി പണികഴിപ്പിച്ചത്. പ്രിഥ്വിരാജ് കപൂറിന്റെ പിതാവായിരുന്നു ദേവാന്‍ ഭശ്വേസര്‍നാഥ് കപൂര്‍. 1947ലെ വിഭജന സമയത്ത് ഇവര്‍ ഇന്ത്യയിലേക്കെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും