ദേശീയം

ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ പൊളിച്ച് കക്കൂസ് പണിയുമെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ പൊളിച്ച് അവിടെ കക്കൂസ് പണിയുമെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി. ദാവൂദിന്റെ ഉടമസ്ഥതയിലുള്ള ഭെണ്ടി ബസാറിലെ ഡല്‍ഹി സെയ്ക എന്നപേരില്‍ അറിയപ്പെടുന്ന ഹോട്ടല്‍ റോണക് അഫ്രോസ് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. ദാവൂദിന്റേതായി അഞ്ച് വസ്തുവകകളും കൂട്ടത്തില്‍ കണ്ടുകെട്ടിയിരുന്നു. ഇവയെല്ലാം ലേലം ചെയ്യാനാണ് തീരുമാനം. 2015ല്‍ ലേലത്തില്‍ വെച്ചിരുന്നെങ്കിലും ഭീതികാരണം ആരും ലേലത്തിനെടുക്കാന്‍ തയ്യാറായിരുന്നില്ല. 

ഈ അവസ്ഥ മാറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സ്വാമി ചക്രമപാണി പറയുന്നു. ദാവൂദിനെ ഇന്ത്യന്‍ സര്‍ക്കാരുകളാണ് ഭീകരനായി ചിത്രീകരിച്ച് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നത്. അതുകൊണ്ടാണ് ആരും ദാവുദിന്റെ വസ്തുവകകള്‍ ലേലത്തിനെടുക്കാന്‍ വരാത്തത്. ദാവൂദിനെപ്പോലെയുള്ള ഭീരുക്കളെ പേടിക്കേണ്ടതില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ചക്രപാണി പറഞ്ഞു. 

ദാവൂദിന്റെ ആസ്തികള്‍ ലേലത്തില്‍ പിടിക്കുന്നവര്‍ക്ക് താന്‍ ലേലത്തുകയുടെ 10 ശതമാനം നല്‍കുമെന്നും ചക്രപാണി അറിയിച്ചിട്ടുണ്ട്. തനിക്ക് ദാവൂദിനോട് വ്യക്തിപരമായി വിരോധമില്ലെന്നും ദാദൂദിനോടുള്ള ഭീതി ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ചക്രപാണി പറഞ്ഞു. ഇതിന്റെ ഭാഗമായി ലേലംകൊള്ളുന്ന വസ്തുക്കള്‍ ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ഉപയോഗിക്കുമെന്നും ചക്രപാണി കൂട്ടിച്ചേര്‍ത്തു. 

ഇതിനുമുമ്പും ദാവൂദിന്റെ വസ്തുവകകള്‍ ചക്രപാണി ലേലത്തിനെടുത്തിട്ടുണ്ട്. 2015ല്‍ ലേലത്തില്‍ പിടിച്ച ദാവൂദിന്റെ കാര്‍ ഗാസിയാബാദില്‍ ജനമധ്യത്തില്‍ വച്ച് കത്തിച്ചു കളഞ്ഞിരുന്നു. അതിന് ശേഷം ചക്രപാണിക്ക് ദാവൂദിന്റെ അനുയായികളില്‍ നിന്ന് ഭീഷണി നേരിടേണ്ടിവന്നു എന്നാണ് ചക്രപാണിയുടെ അനുയായികള്‍ പറയുന്നത്. വധഭീഷണിയെ തുടര്‍ന്ന് ചക്രപാണിക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് നല്‍കിയിട്ടുള്ളത്. ചൊവ്വാഴ്ച ദാവൂദിന്റെ ആസിതികള്‍ ലേലം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍

ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ആറു ഫീച്ചറുകള്‍

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍