ദേശീയം

ശിശുദിനത്തില്‍ മകന് വിലയേറിയ സമ്മാനവുമായി സെയ്ഫ് അലി ഖാന്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശിശുദിനത്തില്‍ മിഠായി വിതരണവും പുസ്തക വിതരണവും പതിവാണ്. എന്നാല്‍ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ മകന് 1.30 കോടി രൂപ വിലമതിക്കുന്ന ജീപ്പ് സമ്മാനമായി നല്‍കിയാണ് സെയ്ഫ് അലി ഖാന്‍ വ്യത്യസ്തനായത്. ചുവന്ന നിറത്തിലുളള ആഡംബര വാഹനമായ എസ്ആര്‍ടി ജീപ്പാണ് തന്റെ മകന്‍ ടൈമൂറിന് ശിശുദിന സമ്മാനമായി നടന്‍ നല്‍കിയത്. 

ഡിസംബര്‍ 20 ന് ഒരു വയസ് തികയുന്ന ടൈമൂറിന്റെ ചുവന്ന നിറത്തോടുളള ഇഷ്ടമാണ് ഈ കളര്‍ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് കാറിനെ കുറിച്ചുളള വാര്‍ത്താമാധ്യമങ്ങളുടെ ചോദ്യത്തിന് സെയ്ഫ് അലി ഖാന്‍ മറുപടി നല്‍കി. സെയ്ഫ് അലി ഖാന്‍ കരീന കപൂര്‍ ദമ്പതികളുടെ മകനാണ് ടൈമൂര്‍. ഡിസംബര്‍ 20 ന് നടക്കുന്ന ടൈമൂറിന്റെ ഒന്നാം പിറന്നാള്‍ ആഘോഷം വമ്പിച്ച പരിപാടിയാക്കി മാറ്റാനും ഇരുവര്‍ക്ക് പദ്ധതിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി