ദേശീയം

പാക്കിസ്ഥാനും ചൈനയ്ക്കും പിന്നാലെ, ബംഗ്ലാദേശില്‍ നിന്നും ഇന്ത്യ സുരക്ഷാഭീഷണി നേരിടുന്നതായി കേന്ദ്രമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനയ്ക്കും പാക്കിസ്ഥാനും പിന്നാലെ സുഹൃത്ത് രാജ്യമെന്ന വിശേഷണമുളള ബംഗ്ലാദേശില്‍ നിന്നും ഇന്ത്യ സുരക്ഷാ ഭീഷണി നേരിടുന്നതായി കേന്ദ്രസര്‍ക്കാര്‍. നുഴഞ്ഞുകയറ്റമാണ് ബംഗ്ലാദേശില്‍ നിന്നും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹീര്‍ പറഞ്ഞു. രോഹിംഗ്യ വംശജരുടെ അഭയാര്‍ത്ഥി പ്രവാഹം കണക്കിലെടുത്താണ് ഇത്തരത്തിലുളള പ്രസ്താവന മന്ത്രി നടത്തിയത് എന്നാണ് സൂചന. അയല്‍രാജ്യങ്ങളായ ചൈനയുമായും പാക്കിസ്ഥാനുമായും ഇന്ത്യ അകലം പാലിക്കുമ്പോഴും, ബംഗ്ലാദേശുമായി കൂടുതല്‍ അടുക്കാനാണ് ഇന്ത്യ ശ്രമിച്ചത്. ഈ പശ്ചാത്തലത്തില്‍ പുറത്തുവന്ന മന്ത്രിയുടെ പ്രതികരണം ബംഗ്ലാദേശിന് ഉളള കൃത്യമായ മുന്നറിയിപ്പായിട്ടാണ് വിലയിരുത്തുന്നത്. നുഴഞ്ഞുകയറ്റം തടയുന്നതിന് ബംഗ്ലാദേശ് നടപടികള്‍ സ്വീകരിക്കണമെന്ന് പറയാതെ പറഞ്ഞുവെയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് അസോചം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കശ്മീരിലെ നുഴഞ്ഞുകയറ്റം തടയുന്നതിന് അതിര്‍ത്തികളില്‍ ആധുനിക ഉപകരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. സമാനമായ നിലയില്‍ ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന മറ്റു രാജ്യങ്ങളില്‍ നിന്നുളള നുഴഞ്ഞുകയറ്റം തടയുന്നതിനും നടപടികള്‍ സ്വീകരിക്കും. മാവോയിസ്റ്റ് ഭീഷണി, കേരളത്തില്‍ യുവാക്കള്‍ ഭീകരസംഘടനകളില്‍ ചേരുന്നത് ഉള്‍പ്പെടെയുളള ആഭ്യന്തര പ്രശ്‌നങ്ങളെയും ഗൗരവത്തോടെ കണ്ട് നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.  നേരത്തെ പാക്ക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാനില്‍ നിന്ന് പിടിച്ചെടുക്കണമെന്ന് തീരൂമാനിച്ച് ഉറപ്പിച്ചാല്‍ , ഒരാള്‍ക്കും ഇന്ത്യയെ തടയാന്‍ ആകില്ലെന്ന് ഹന്‍സ്‌രാജ് ആഹീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം