ദേശീയം

സമ്പദ് വ്യവസ്ഥ അപകടനില തരണം ചെയ്തുവെന്ന അബദ്ധ ധാരണയില്‍ മോദി സര്‍ക്കാര്‍ അഭിരമിക്കരുത്: മന്‍മോഹന്‍ സിങ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സമ്പദ വ്യവസ്ഥ കരകയറിയതായുളള അബദ്ധ ധാരണയില്‍ കേന്ദ്രസര്‍ക്കാര്‍ അഭിരമിക്കരുതെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ.മന്‍മോഹന്‍ സിങ്. പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ വായ്പക്ഷമത റേറ്റിങ് ഉയര്‍ത്തിയതിന് പിന്നാലെയാണ് പ്രതികരണം. സമീപഭാവിയില്‍ തന്നെ രാജ്യം എട്ടുമുതല്‍ 10 ശതമാനം വരെ സാമ്പത്തികവളര്‍ച്ച നേടണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന് കൃത്യമായ ദിശാബോധം ആവശ്യമാണെന്നും മന്‍മോഹന്‍ സിങ് ഓര്‍മ്മിപ്പിച്ചു. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ സംഘടിപ്പിച്ച സെമിനാറിലാണ് എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങളെ ധനകാര്യ വിദഗ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചത്.

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുന്നത് നല്ല ലക്ഷണമല്ല. സാമ്പത്തിക പരിഷ്‌കാരങ്ങളെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് വിപണി ഉടന്‍ കരകയറില്ല. രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിച്ചു വരികയാണെന്നും അദേഹം പറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു. ആഗോളവല്‍ക്കരണത്തിന്റെയും മറ്റും ഫലമായി രാജ്യത്ത് സാമ്പത്തിക അസമത്വം ഉയര്‍ന്നുവെന്നും മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. 

എണ്ണ വില തിരിച്ചുകയറുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന് മന്‍മോഹന്‍ സിങ് മുന്നറിയിപ്പ് നല്‍കി. വിദേശനാണ്യശേഖരത്തില്‍ ഉലച്ചില്‍ സംഭവിക്കാന്‍ ഇത് ഇടയാക്കും. നിലവില്‍ എണ്ണ വില ബാരലിന് 62 ഡോളര്‍ മുതല്‍ 64 ഡോളര്‍ വരെയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഇത് 40 ഡോളര്‍ മുതല്‍ 45 ഡോളര്‍ വരെയായിരുന്നു. ജിഎസ്ടി നടപ്പിലാക്കിയത് അനാവശ്യ ധൃതി കാണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു