ദേശീയം

കസ്റ്റംസിനെ വെട്ടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി സ്വര്‍ണ കടത്തുകാര്‍; തട്ടകം യൂറോപ്പിലേക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്താന്‍ പുതിയ മേച്ചില്‍പറമ്പുകള്‍ അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്. കാലങ്ങളായി ഗള്‍ഫ് വഴിയാണ് സ്വര്‍ണ കടത്ത് വ്യാപകമായി നടന്നുവരുന്നത്. എന്നാല്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടും സ്വര്‍ണ കടത്ത് പിടികൂടുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ വഴികള്‍ തേടുകയാണ് നിയമലംഘകര്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ വഴിയും മറ്റും സ്വര്‍ണ കടത്ത് നടത്താനുളള സാധ്യതയാണ് ഇവര്‍ തേടുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

സ്വര്‍ണ കടത്ത് വര്‍ധിച്ച പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്ന വിമാനയാത്രക്കാരെ വിശദമായി പരിശോധിച്ചശേഷമാണ് പോകാന്‍ അനുവദിക്കുന്നത്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ഈ നിലയിലുളള സുരക്ഷ പരിശോധന കുറവാണ്. ഇത് മുതലെടുത്ത് സ്വര്‍ണ കടത്ത് വിപുമായ നിലയില്‍ നടത്താനാണ് നിയമലംഘകര്‍ ശ്രമിക്കുന്നത്. 

അടുത്തിടെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും വന്ന രണ്ട് മുതിര്‍ന്ന പൗരന്‍മാരെ യാദൃശ്ചികമായി ക്കളക്കടത്ത് സ്വര്‍ണവുമായി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യൂറോപിലേക്കും ക്കളകടത്തുകാര്‍ പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിച്ചതായി വിവരം ലഭിച്ചത്. ഇതിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെയും സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. 
ജനുവരി മുതലുളള കണക്ക് അനുസരിച്ച് ന്യൂഡല്‍ഹി ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 110 കിലോഗ്രാം അനധികൃത സ്വര്‍ണമാണ് പിടികൂടിയത്്. 2016 ല്‍ മാത്രം സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് 110 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍