ദേശീയം

ബിജെപി എന്തിനാണ് മറ്റുള്ളവരുടെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കുന്നത്; നീലചിത്ര വിവാദത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാജ് താക്കറെ

സമകാലിക മലയാളം ഡെസ്ക്

താനെ: ഗുജറാത്തില്‍ പട്ടിദാര്‍ ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിനെ കുരുക്കാന്‍ പുറത്തുവിട്ട സെക്‌സ് വീഡിയോ ബിജെപിക്ക് തന്നെ തിരിച്ചടിയാകുന്നു. ഹാര്‍ദിക് പട്ടേലിനും ജിഗ്നേഷ് മേവാനിക്കും കോണ്‍ഗ്രസിനും പിന്നാലെ കൂടുതല്‍ നേതാക്കള്‍ ബിജെപി രൂക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തുകയാണ്. ബ്ലൂ പ്രിന്റിന് (വികസനരേഖ) പകരം ബ്ലൂഫിലിം (നീലചിത്രം) കാട്ടി ഗുജറാത്തില്‍ വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ പരിസഹസിച്ചു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വികസനരേഖ അവതരിപ്പിച്ചാണ് ബിജെപി മത്സരിച്ചത്. എന്നാല്‍ അധികാരത്തിലെത്തി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും വികസനം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ഇതുകൊണ്ടാണ് ഗുജറാത്തില്‍ ജനങ്ങളെ നീലചിത്രം കാട്ടി വീണ്ടും ഭരണത്തിലേറാന്‍ ശ്രമിക്കുന്നതെന്ന് താക്കറെ തുറന്നടിച്ചു. മഹാരാഷ്ട്രയിലെ താനെയില്‍ നടന്ന എംഎന്‍എസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജ് താക്കറെ.

എന്തിനാണ് മറ്റുള്ളവരുടെ കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കുന്നതെന്നും രാജ് താക്കറെ ചോദിച്ചു. രാഹുലിനെ നിങ്ങള്‍ കളിയാക്കുന്നതുപോലെ നിങ്ങളെ രാഹുലും കളിയാക്കുമ്പോള്‍ എന്തിനാണ് ബിജെപി നേതാക്കള്‍ രോഷാകുലരാകുന്നത്. രാഹുല്‍ ഗാന്ധിയെ പപ്പുവെന്നാണ് കളിയാക്കുന്നത്. രാഹുല്‍ ഗാന്ധി ബിജെപിക്കാര്‍ക്ക് പപ്പുവാണെങ്കില്‍ എന്തിനാണ് ഗുജറാത്തില്‍ എല്ലാമന്ത്രിമാരും രാഹുലിനെ എതിര്‍ക്കുന്നതെന്നും രാജ് താക്കറെ ചോദിച്ചു. 

രാജ്യത്ത് നീറുന്ന നിരവധി പ്രശിനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ യോഗ ചെയ്യാനാണ് നമ്മുടെ പ്രധാനമന്ത്രി പറയുന്നത്. ഇതാണൊ പ്രധാനമന്ത്രിയുടെ ജോലിയെന്നും രാജ് താക്കറെ ചോദിച്ചു. 

വാരാണസിയില്‍ ഗംഗാ നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിനടക്കുകയാണെന്നും സ്വന്തം മണ്ഡലമായ വൈരാണസി വൃത്തിയാക്കാന്‍ സാധിക്കാത്ത മോദിക്ക് എങ്ങനെയാണ് സ്വഛ് ഭാരതിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നതെന്നും താക്കറെ ചദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി