ദേശീയം

ലോകസുന്ദരിപ്പട്ടത്തിന് മാനുഷിയെ തുണച്ചത് ആ നിര്‍ണായക ഉത്തരം

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിംഗ് : ലോകസുന്ദരിപ്പട്ടം 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാനുഷി ഛില്ലറിലൂടെ ഇന്ത്യയിലെത്തി. അവസാന റൗണ്ടിലെ നിര്‍ണായക ചോദ്യത്തിന് മാനുഷി നല്‍കിയ തകര്‍പ്പന്‍ ഉത്തരമാണ് തുണയായത്. ലോകത്തിലെ ഏറ്റവും പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏതാണെന്ന ജഡ്ജസിന്റെ ചോദ്യത്തിന് അമ്മയുടെ ജോലി എന്നായിരുന്നു ഹരിയാനക്കാരി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാനുഷിയെ ഉത്തരം. അമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. പണത്തേക്കാള്‍ ഉപരി ഏറെ സ്‌നേഹവും ബഹുമാനവും അര്‍ഹിക്കുന്നതാണ് അത്. ഏറ്റവും അധികം പ്രതിഫലം അര്‍ഹിക്കുന്ന ജോലിയും അമ്മയുടേതാണ്. മാനുഷിയുടെ ഉത്തരത്തിന് മുന്നില്‍ ജഡ്ജസിനും മറുപടിയില്ലായിരുന്നു. 

ഹരിയാനയിലെ ഡോക്ടര്‍ ദമ്പതികളുടെ മകളാണ് മാനുഷി. ഡല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂള്‍, സോനെപ്പട്ടിലെ ഭഗത് ഭൂല്‍ സിങ് വനിതാ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാനുഷിയുടെ മോഹം അറിയപ്പെടുന്ന കാര്‍ഡിയാക് സര്‍ജന്‍ ആകുക എന്നതാണ്. ലോകസൗന്ദര്യത്തിന്റെ നെറുകയില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരിന്ത്യന്‍ സുന്ദരി എത്തുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 108 മല്‍സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷി കിരീടം ചൂടിയത്. 

2000 ല്‍ പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ചത്. 1999 ല്‍ യുക്ത മുഖി, 1997 ല്‍ ഡയാന ഹെയ്ഡന്‍, 1994 ല്‍ ഐശ്വര്യറായ്, 1966 ല്‍ റീത്ത ഫാരിയ എന്നിവരാണ് മാനുഷിയ്ക്ക് മുമ്പ് ലോകസുന്ദരികളായ ഇന്ത്യക്കാര്‍. ലോകസുന്ദരിപ്പട്ടം നേടിയ മാനുഷിയെ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ ലോകസുന്ദരി പ്രിയങ്ക ചോപ്ര, മുന്‍ മിസ് യൂണിവേഴ്‌സ് സുസ്മിത സെന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന