ദേശീയം

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം:  'കോണ്‍ഗ്രസ് മുക്ത ഭാരതം'ബിജെപിക്ക് എളുപ്പമാകുമെന്ന് യോഗി ആദിത്യനാഥ് 

സമകാലിക മലയാളം ഡെസ്ക്

ലകനൗ:  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കുളള രാഹുല്‍ഗാന്ധിയുടെ സ്ഥാനാരോഹണം ബിജെപിയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം ഇതുവഴി ബിജെപിക്ക് എളുപ്പം നിറവേറ്റാന്‍ കഴിയുമെന്നും യോഗി ആദിത്വനാഥ് പരിഹസിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കുളള രാഹുല്‍ ഗാന്ധിയുടെ പ്രവേശനം എളുപ്പമാക്കുന്ന നടപടികള്‍ക്ക് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം രൂപം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. മറ്റു തടസ്സങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഡിസംബര്‍ അഞ്ചിന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുമെന്നാണ് സൂചന. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ബിജെപി പ്രചരിപ്പിച്ചത് . ഇത് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തോടെ എളുപ്പം സാധിക്കുമെന്നാണ് യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍