ദേശീയം

കാന്‍സര്‍ മുന്‍ജന്‍മ പാപങ്ങളുടെ ഫലം; ബിജെപി ആരോഗ്യ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഗുവാഹാത്തി: ഭൂതകാലത്തില്‍ ചെയ്ത പാപങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലമാണ് അര്‍ബുദവും അപകട മരണവുമെന്ന് അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. ഗുവാഹത്തിയില്‍ അധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കവേ ആയിരുന്നു ഹിമാന്തയുടെ പ്രസ്താവന.

നാം പാപം ചെയ്യുമ്പോളാണ് ഈശ്വരന്‍ നമുക്ക് കഷ്ടപ്പാടുകള്‍ തരുന്നത്. ചെറുപ്പക്കാരായ യുവാക്കള്‍ അര്‍ബുദ ബാധിതരാകുന്നതും അപകടങ്ങളില്‍ പെടുന്നതും നാം കാണാറുണ്ട്. അവരുടെ പശ്ചാത്തലം പരിശോധിക്കുകയാണെങ്കില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും അവര്‍ അനുഭവിക്കുന്നത് ദൈവത്തിന്റെ നീതി നടപ്പാക്കലാണെന്ന്. ഹിമാന്ത പറയുന്നു. 

പാപങ്ങള്‍ ഈ ജന്മത്തിലേത് ആകണമെന്നില്ല, മുന്‍ജന്മങ്ങളിലേതും ആകാം. അല്ലെങ്കില്‍ അച്ഛനോ അമ്മയോ ചെയ്തതിന്റെ ഫലമാകാം. ഇനി ചെറുപ്പക്കാരന്‍ പാപങ്ങള്‍ ഒന്നും ചെയ്തിട്ടുണ്ടാവണമെന്നില്ല ഒരുപക്ഷേ അയാളുടെ അച്ഛനായിരിക്കാം തെറ്റ് ചെയ്തിട്ടുണ്ടാവുക,പാപങ്ങളെക്കുറിച്ച് ഹിമാന്ത വാചാലനായി. 

പ്രവര്‍ത്തികളുടെ ഫലമാണ് ഓരോരുത്തര്‍ക്കും ലഭിക്കുക എന്ന് ഭഗവത് ഗീതയിലും ബൈബിളിലും പറഞ്ഞിട്ടുണ്ട്. ദൈവികമായ നീതിനടപ്പാക്കല്‍ എല്ലായ്‌പ്പോഴും ഉണ്ടാകുമെന്നും ഓആര്‍ക്കും അതില്‍ നിന്ന് രക്ഷപ്പെടാനാകില്ലായെന്നും ഹിമാന്ത പറഞ്ഞു. 

ആരോഗ്യമന്ത്രിയുടെ പാപ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പി.ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി