ദേശീയം

ദേശീയ ഗാനത്തോട് അനാദരവ്: രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ദേശീയ ഗാനത്തോട് അനാദരവ് കാണിച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ജമ്മുകശ്മീരിലെ ബാബ ഗുലാം ഷാ ബാദ്ഷാ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചത്. ദേശീയഗാനം പാടുന്ന വേളയില്‍ ആദരസൂചകമായി വിദ്യാര്‍ത്ഥികള്‍ എണീറ്റ് നിന്നില്ല എന്നതാണ് കേസിന് ആധാരം. സര്‍വകലാശാലയില്‍ കശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങിനിടയിലാണ് സംഭവം. 
വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഷാഹിദ് ഇക്ബാല്‍ ചൗധരി അറിയിച്ചു. സര്‍വകലാശാല അധികൃതരില്‍ നിന്നും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് തേടിയതായും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി