ദേശീയം

എന്റെ സ്ഥാനത്ത് ഇങ്ങനൊരു ശുംഭനോ; ബിജെപി ഐടി സെല്‍ തലവനെതിരെ കടുത്ത വിമര്‍ശനവുമായി ആദ്യ കണ്‍വീനര്‍

സമകാലിക മലയാളം ഡെസ്ക്

മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്ത ബിജെപി ഐടി സെല്‍ തലവനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഐടി സെല്‍ തലവന്‍ പ്രൊദ്യുത് ബോറ. 2007ല്‍ ഐടി സെല്‍ ഉണ്ടാക്കിയപ്പോള്‍ ഞാനായിരുന്നു അതിന്റെ കണ്‍വീനര്‍. ഇതുപോലൊരു ശുംഭന്‍ എന്റെ സ്ഥാനത്ത് വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല,  പ്രൊദ്യുത് ബോറ ട്വീറ്റ് ചെയ്തു. മോദിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ബിജെപി വിട്ട നേതാവാണ് പ്രൊദ്യുത് ബോറ. തുടര്‍ന്ന് അദ്ദേഹം ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നപേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. 

ഹാര്‍ദിക് പട്ടേലിന് നെഹ്‌റുവിന്റെ ഡിഎന്‍എ ആണ് എന്ന് തോന്നുന്നു എന്നായിരുന്നു അമിത് മാളവ്യയുടെ പരിഹാസ ട്വീറ്റ്. നെഹ്‌റു സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നയാളാണ് എന്ന തരത്തിലായിരുന്നു അമിത് മാളവ്യയുടെ അധിക്ഷേപം. ഇത് സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. 

സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് അടക്കമുള്ള സ്ത്രീകളോടൊപ്പമുള്ള നെഹ്‌റുവിന്റെ ചിത്രങ്ങളായിരുന്നു ബിജെപി ഐടി സെല്‍ തലവന്റെ നേതൃത്വത്തില്‍ പ്രചരിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍