ദേശീയം

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന് ലോകത്ത് സ്ഥാനമില്ല; പാക്കിസ്ഥാനെ വിമര്‍ശിച്ച് ജെയ്റ്റ്‌ലി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തീവ്രവാദ വിഷയത്തില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്്റ്റലി. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന് ലോകത്തിന് ഇടയില്‍ സ്ഥാനമില്ലെന്ന് അരുണ്‍ ജെയ്റ്റലി കുറ്റപ്പെടുത്തി.

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ത്യാഗം അനുസ്മരിച്ചു കൊണ്ടായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം. ഒന്‍പതു വര്‍ഷം മുന്‍പ് നടന്ന ആക്രമണത്തിന് ഉത്തരവാദികളായവര്‍ ഇന്ന് ലോകത്തിന് മുന്‍പില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അവര്‍ക്ക് ലോകത്തിന് ഇടയില്‍ സ്ഥാനമില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി വിമര്‍ശിച്ചു

ജമ്മുകശ്മീരില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുകയാണ്. ലഷ്‌കറിന്റെ കമാണ്ടര്‍ ആകുന്ന വ്യക്തിക്ക് രണ്ട് മാസം മുതല്‍ മൂന്ന് മാസം വരെ മാത്രമാണ് ആയുസ്സുളളുവെന്ന തിരിച്ചറിവിലേക്ക് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി