ദേശീയം

മോദിയെ ചെറുക്കാന്‍ ഇടതുപക്ഷത്തിന് മാത്രം കഴിയില്ല: കോണ്‍ഗ്രസുമായി ധാരണയാകാമെന്ന് സിപിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന് സിപിഐ. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കരട് രാഷ്ട്രീയ പ്രമേയത്തിലാണ് വിലയിരുത്തല്‍. ആറ് ഇടത് പാര്‍ട്ടികള്‍ മാത്രം യോജിച്ചതുകൊണ്ട് മോദിയുടെ ഭരണത്തെ ചെറുക്കാന്‍ കഴിയില്ലെന്നും കേരളം  ഒഴിക മറ്റുസംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി ധാരണയാകാമെന്നും കരട് രാഷ്ട്രീയ പ്രമേയം പറയുന്നു.

ഇന്ത്യയില്‍ ഫാസിസം വന്നിട്ടില്ലെന്ന സിപിഎം നിലപാടില്‍ കാര്യമില്ലെന്നും  രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ഫാസിസറ്റ് സര്‍ക്കാരാണെന്നുമാണ് സിപിഐ കരട് രാഷ്ട്രീയപ്രമേയത്തിന്റെ രൂപരേഖയില്‍  പറയുന്നത്. വിഭാഗീയ നിലപാടുകളുമായാണ് മോദി സര്‍്ക്കാരിന്റെ പ്രയാണം. ഈ സര്‍ക്കാരിനെ താഴെയിറക്കണമെങ്കില്‍ മതേതര വിശാല സഖ്യം അനിവാര്യമാണ്. ഇടതുപാര്‍ട്ടികളുടെ കൂട്ടായ്മകൊണ്ട്  മാത്രം മോജിയെ ചെറുക്കാന്‍ കഴിയില്ലെന്നും കരട് രാഷ്ട്രീയപ്രമേയം പറയുന്നു. 

തെരഞ്ഞെടുപ്പ് സഖ്യമെന്നത് ഇപ്പോള്‍ ആലോചിക്കേണ്ടതില്ലെന്നും ഒരു പൊതുഐക്യം രൂപപ്പെടുത്തുകയാണ് ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമെന്നും ഇടതുഐക്യം തകരാത്ത രീതിയിലാവണം കോണ്‍ഗ്രസുമായി ധാരണയാവേണ്ടതെന്നുമാണ് കരട് രാഷ്ട്രീയ രൂപരേഖ പറയുന്നത്. ഇതിനോട് കേരളത്തിലെ സിപിഎം നേതാക്കളും പൂര്‍ണമായും യോജിപ്പ് രേഖപ്പെടുത്തി. ഇടതുപക്ഷത്തിന് ശക്തിയില്ലാത്ത സ്ഥലങ്ങളില്‍ സിപിഐ വ്യത്യസ്ത നിലപാട് സ്വീകരിക്കുകയാണെങ്കില്‍ അത് സിപിഎമ്മിനെ ബോധ്യപ്പെടുത്തുന്ന രീതിയിലാകുമെന്നും കരട് രൂപരേഖയില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

ബിജെപിക്ക് വോട്ടുചെയ്തത് ഒന്നും രണ്ടുമല്ല, എട്ടു തവണ; കള്ളവോട്ടു ചെയ്തയാള്‍ അറസ്റ്റില്‍ (വീഡിയോ)

ഇഷ്ടമുള്ള വിശ്വാസ രീതി പിന്തുടരാന്‍ ആര്‍ക്കും അവകാശം, സ്വകാര്യതാ അവകാശത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി

രാജ്യത്ത് 18ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ഉടന്‍ റദ്ദാക്കും?, കാരണമിത്

ആവേശം മൂത്ത് തിക്കും തിരക്കും; ശാന്തരാവാൻ പറഞ്ഞിട്ടും രക്ഷയില്ല; രാഹുലും അഖിലേഷും വേദിവിട്ടു (വീഡിയോ)