ദേശീയം

ഒരു കോടി ഇന്‍ഷുറന്‍സ് തട്ടാന്‍ ഭാര്യയെ 'സുകുമാരക്കുറുപ്പ്' ആക്കി; ഭര്‍ത്താവ് ഒളിവില്‍ 

സമകാലിക മലയാളം ഡെസ്ക്

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ വാങ്ങിയെടുക്കാനായി സ്വയം മരിച്ചെന്ന് പ്രഖ്യാപിച്ച 35കാരിയെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് യുവതി ഇത്തരത്തിലൊരു പ്രവര്‍ത്തിക്ക് മുതിര്‍ന്നത്. ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇരുവരുടെയും പദ്ധതി പൊളിയുകയായിരുന്നു. 

പോളിസി ഉടമയായ തന്റെ ഭാര്യ മരിച്ചെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ സെയിദ് ഷക്കീല്‍ അലം ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ സമര്‍പ്പിച്ചു. റിയല്‍ എസ്റ്റേറ്റ് ഏജന്റായ ഇയാള്‍ ഭാര്യയുടെ അറസ്റ്റിനെതുടര്‍ന്ന് ഒളിവിലാണ്. ഈ ജൂണിലാണ് ഭാര്യയുടെ മരണത്തെതുടര്‍ന്ന് ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് സെയിദ് ഇന്‍ഷുറന്‍സ് സ്ഥാപനത്തെ സമീപിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. 2012ല്‍ ഇയാള്‍ തന്നെയാണ് ഭാര്യയുടെ പേരില്‍ ഈ പോളിസി എടുത്തതും. 

ഹൃദയാഘാതത്തെതുടര്‍ന്ന് ഭാര്യ മരണമടഞ്ഞെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. ഇത് ന്യായീകരിച്ചുകൊണ്ടുള്ള വ്യാജ രേഖകളും ഇദ്ദേഹം കമ്പനിയില്‍ നല്‍കി. വേരിഫിക്കേഷന്‍ സമയത്ത് സെയിദ് സമര്‍പ്പിച്ച രേഖകള്‍ ഇയാളുടെ ഭാര്യയുടേതല്ല മറിച്ച് മറ്റൊരു സ്ത്രീയുടെതാണെന്ന് ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

പോളിസിയുടമയായ സ്ത്രീ മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ ഇന്‍ഷുറന്‍സ് സ്ഥാപന മേധാവികള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്നായിരുന്നു സ്ത്രീയുടെ അറസ്റ്റ്. എന്നാല്‍ ഇവരുടെ ഭര്‍ത്താവ് ഒളിവില്‍ പോയിരിക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സമാനമായ മാര്‍ഗത്തിലൂടെ ഇന്‍ഷുറന്‍സ് തുക നേടാനെത്തുന്ന സംഭവങ്ങള്‍ വേറെയും റെജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു