ദേശീയം

ഹാദിയ സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജിലെത്തി; മുടങ്ങിപ്പോയ മെഡിക്കല്‍ പ്രാക്ടീസ് തുടരും

സമകാലിക മലയാളം ഡെസ്ക്

ഹാദിയ സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജിലെത്തി. ഇനി മുടങ്ങിപ്പോയ മെഡിക്കല്‍ പ്രാക്ടീസ് ഹാദിയ തുടരും. എത്രയും വേഗം ഹാദിയയെ സേലത്ത് എത്തിക്കാനുള്ള സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നാണിത്. ഹോസ്റ്റല്‍ അഡ്മിഷനായുള്ള പേപ്പറുകളെല്ലാം കോളേജ് അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇനി മുതല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സുരക്ഷയിലായിരിക്കും ഹാദിയ.

ഹാദിയ എത്തുന്നതുമായി ബന്ധപ്പെട്ട് കോളേജ് ക്യാംപസില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. അഡ്മിഷന്‍ രേഖപ്പെടുത്തിയ ശേഷം ഹാദിയയുടെ ഉത്തരവാദിത്വം കോളേജ് പ്രിന്‍സിപ്പലിനെ ഏല്‍പ്പിക്കുകയും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തമിഴ്‌നാട് പൊലീസിനു കൈമാറുകയും ചെയ്യുമെന്നാണ് വിവരം.

യൂണിഫോമില്‍ അല്ലാത്ത വനിതാ പൊലീസ് തന്റെ കൂടെ മതിയെന്ന ആവശ്യം ഹാദിയ മുന്നോട്ടു വെച്ചിരുന്നു. സംസ്ഥാനം ഇതും പരിഗണിക്കണം. എന്തെങ്കിലും സുരക്ഷാപ്രശ്‌നങ്ങള്‍ ഉയര്‍ന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രാദേശികമായി വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍