ദേശീയം

ചൂട് കിട്ടാന്‍ കണ്ടെയ്‌നറിനുള്ളില്‍ തീ കാഞ്ഞ് ഉറങ്ങി;  ആറ് പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൂട് ലഭിക്കുന്നതിനായി കണ്ടെയ്‌നര്‍ അടച്ച് അതിനുള്ളില്‍ തീ കാഞ്ഞ് കിടന്നുറങ്ങിയ ആറ് പേര്‍ ശ്വാസം മുട്ടി മരിച്ചു. തീ കെടുത്താതിരുന്നതിനെ തുടര്‍ന്ന് ഇതിനുള്ളില്‍ നിന്നും പുക  ഉയര്‍ന്നതോടെ ഇവര്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണം. 

രുദ്രാപൂര്‍ സ്വദേശികളാണ് മരിച്ച ആറ് പേര്‍. ഡല്‍ഹിയിലെ കന്റോണ്‍മെന്റ് മേഖലയിലെ ഒരു വിവാഹത്തിന് ഭക്ഷണം ഒരുക്കാന്‍ എത്തിയ കാറ്ററിങ്ങ് തൊളിലാളികളായിരുന്നു ഇവര്‍. ഇവരുടെ സൂപ്പര്‍വൈസറായ നിര്‍മല്‍ സിങ് എന്നയാല്‍ രാത്രി വൈകി എഴുന്നേറ്റ് ബാക്കിയുള്ളവരെ വിളിച്ചെങ്കിലും അവര്‍ ഉണരുന്നുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

പൊലീസ് എത്തി ഇവരെ ദീന്‍ ദയാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേര്‍ സംഭവ സ്ഥലത്ത്  വെച്ചു തന്നെ മരിച്ചിരുന്നു. വെന്റിലേഷന്റെ അഭാവം കൊണ്ടായിരിക്കാം മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.  കണ്ടെയ്‌നറിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടു. ഇതിലൂടെ ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചിരിക്കുക എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി