ദേശീയം

മുതലയെ കൊന്ന മോദിക്ക് പക്ഷെ അമ്പില്‍ പിഴച്ചു; രാവണനെ കൊല്ലാന്‍ കൈ തന്നെ ആയുധമാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാവണനെ വധിക്കാനായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി റെഡ്‌ഫോര്‍ട്ടില്‍ അമ്പും വില്ലും കയ്യിലെടുത്തത്. പക്ഷെ അതത്ര എളുപ്പമല്ലെന്ന് പ്രധാനമന്ത്രിക്ക് വഴിയെ മനസിലായി. 

ആദ്യം ഉതിര്‍ത്ത അമ്പ് പാഴായി. വിട്ടുകൊടുക്കാതെ മോദി രണ്ടാമതും ഒരുങ്ങിയെങ്കിലും വില്ല് ഒടിഞ്ഞു. ദുസരാ ആഘോഷങ്ങളുടെ ഭാഗമായി രാവണനെ കൊല്ലാന്‍ ഒരുങ്ങിയ മോദി പരാജയപ്പെട്ട് പിന്മാറുമെന്ന് കരുതിയോ? 

വില്ല് ഒടിഞ്ഞതോടെ പ്രധാനമന്ത്രി കൈ തന്നെ ആയുധമാക്കി. കൈകൊണ്ട് അമ്പ് രാവണന് നേര്‍ക്കെറിഞ്ഞു. എന്നിട്ടൊരു ചിരിയും പാസാക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദും, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമുള്ള വേദിയിലായിരുന്നു സംഭവങ്ങള്‍. 

ഒരുമയോടെ ജീവിക്കാന്‍ നമ്മെ പഠിപ്പിക്കുന്നതാണ് ആഘോഷങ്ങള്‍. 2022ടെ രാജ്യത്ത് പുരോഗമനപരമാ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ എല്ലാവരുടേയും പങ്കുണ്ടാകണമെന്നും മോദി റെഡ്‌ഫോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ