ദേശീയം

സമരം നടത്തുന്ന നഴ്‌സുമാര്‍ ഇന്ന് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ കാണും 

സമകാലിക മലയാളം ഡെസ്ക്

ഡെല്‍ഹി: ഡെല്‍ഹിയില്‍ സമരം നടത്തുന്ന നഴ്‌സുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിക്കൊപ്പം നില്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെല്‍ഹി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സംഭവം നടന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പൊലീസ് നഴ്‌സിന്റെ മൊഴിയെടുത്തില്ല എന്ന പരാതിയുമുണ്ടായിരുന്നു.

ജോലിയില്‍ നിന്നും അപ്രതീക്ഷിതമായി പിരിച്ചുവിട്ടതില്‍ മനംനൊന്താണ് മലയാളി നഴ്‌സ് ഡല്‍ഹിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഡല്‍ഹിയിലെ ഐഎല്‍ബിഎല്‍ ആശുപത്രിയിലെ നഴ്‌സാണ് പിരിച്ചുവിട്ടതിന്റെ വിഷമത്തില്‍ ആശുപത്രിയിലെ ശുചിമുറിയില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന പീഡനത്തിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നഴ്‌സമാര്‍ നേരത്തെപരാതി നല്‍കിയിരുന്നു. 

എന്നാല്‍ ഇതിനു പിന്നാലെ നഴ്‌സുമാരെ പിരിച്ചുവിട്ടുകൊണ്ട് നോട്ടീസ് നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തിനിടെയാണ് കുഞ്ഞിനെ സഹപ്രവര്‍ത്തകയെ ഏല്‍പ്പിച്ച് ശുചിമുറിയില്‍ പോയി  നഴ്‌സ് ആത്മഹത്യ ചെയ്യുകയായിരുന്നു. അഞ്ചു വര്‍ഷത്തോളമായി ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ആലപ്പുഴ സ്വദേശിയായ യുവതി. ഐഎല്‍ബിഎല്‍ ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്ന യുവതിയെ ഉടന്‍ എയിംസിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്