ദേശീയം

നല്ല മദ്യം കഴിക്കാന്‍ ദളിതര്‍ പട്ടാളത്തില്‍ ചേരണമെന്ന് കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:നാടന്‍ മദ്യത്തിന് പകരം റം കഴിക്കാന്‍ ദളിത് യുവാക്കള്‍ പട്ടാളത്തില്‍ ചേര്‍ന്നാല്‍ മതിയെന്ന് കേന്ദ്ര സാമൂഹിക വകുപ്പ് മന്ത്രി രാംദാസ് അതാവ്‌ലെ. സേനയില്‍ ദളിതര്‍ക്ക് കൂടുതല്‍ സംവരണം വേണമെന്ന റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ആവശ്യത്തെക്കുറിച്ച് പുണെയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍കാലങ്ങളെ അപേക്ഷിച്ച് സേനയില്‍ രക്തസാക്ഷികളാവുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

റോഡപകടങ്ങളിലാണ് ഇപ്പോള്‍ കൂടുതല്‍പേര്‍ മരിക്കുന്നത്. പട്ടാളത്തില്‍ ചേര്‍ന്നാല്‍ മദ്യത്തിനുപുറമേ നല്ലഭക്ഷണവും ഉയര്‍ന്ന ശമ്പളവും ദളിത് യുവാക്കള്‍ക്ക് ലഭ്യമാകും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ