ദേശീയം

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ഹര്‍ജി ഒക്ടോബര്‍ 13ന് പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്ന് തങ്ങളെ നാടുകടത്തുന്നതിനെതിരെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ഒക്ടോബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കും. നിയമപരമായുള്ള വാദങ്ങളില്‍ മാത്രമേ വിചാരണ നടക്കൂവെന്നും വൈകാരികമായ അഭിപ്രായപ്രകടനം നടത്തുന്നതില്‍ നിന്ന് കക്ഷികള്‍ വിട്ടുനില്‍ക്കണമെന്നും കോടതി പറഞ്ഞു.

ഹര്‍ജിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്താരാഷ്ട്ര ഉടമ്പടികളും ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് റോഹിന്‍ഗ്യകളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പരസ്പര ധാരണയോടെയെ കേസ് പരിഗണിക്കാന്‍ കഴിയൂ എന്നും കോടതി പറഞ്ഞു.

അതേ സമയം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കരുതെന്ന് യുഎന്‍ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ റോഹിന്‍ഗ്യ മുസ്ലീങ്ങള്‍ക്ക പിന്തുണയാണ് വേണ്ടത് അവരെ പുറത്താക്കരുതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പറഞ്ഞിരുന്നു. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ ഇന്ത്യ വെച്ചുപുലര്‍ത്തുന്ന നിലപാടുകള്‍ക്കെതിരെയും റോഹിന്‍ഗ്യകള്‍ക്ക് പിന്തുണ ആവശ്യപ്പെട്ടുകൊണ്ടും ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍ ഓണ്‍ലൈന്‍ കാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. 

റോഹിന്ഡഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ആണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍, ഈ പുറത്താക്കല്‍ സംഭവിക്കാതിരിക്കല്‍ ഇന്ത്യയുടെ നിയമപരവും ധാര്‍മികവുമായ കടമയാണെന്നും ആംനസ്‌ററി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ പ്രൊജക്ട് മാനേജര്‍ പറഞ്ഞിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍