ദേശീയം

താജ്മഹലും കുത്തബ് മിനാറും അടിമത്തത്തിന്റെ പ്രതീകങ്ങള്‍; പൊളിച്ചു മാറ്റണമെന്ന് അസംഖാന്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: താജ്മഹലും കുത്തബ് മിനാറും ചെങ്കോട്ടയുമെല്ലാം അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്നും അവ പൊളിക്കാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്നും സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ യുപി മന്ത്രിയുമായ അസം ഖാന്‍. ഉത്തര്‍പ്രദേശിന്റെ വിനോദസഞ്ചാര മാപ്പില്‍നിന്ന് താജമഹലിനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെയാണ് അസംഖാന്റെ പ്രഖ്യാപനം. താജ് മഹല്‍ പൊളിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പൂര്‍ണമായി പിന്തുണയ്ക്കുമെന്നു അസംഖാന്‍ പറഞ്ഞു. 

യുപി സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം മാപ്പിലും ബ്രോഷറിലും താജ്മഹലിനെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് അസംഖാന്റെ പ്രസ്താവന. താജ്മഹലിനെ ഒഴിവാക്കിയ യോഗി ആദിത്യനാഥിന്റെ തീരുമാനം നല്ലതാണെന്ന് അസംഖാന്‍ പറഞ്ഞു. താജ് മഹല്‍, കുത്തബ് മിനാര്‍, ചെങ്കോട്ട, പാര്‍ലമെന്റ് തുടങ്ങിയവ അടിമത്തത്തിന്റെ പ്രതീകങ്ങളാണ്. ഇവ പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കും.'- അസംഖാന്‍ പറഞ്ഞു.

താജ്മഹലിനെ ഒഴിവാക്കിയ യുപി സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം