ദേശീയം

ഡല്‍ഹിയില്‍ സ്‌കൂളില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളില്‍ ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സ്‌കൂള്‍ ജീവനക്കാരനാണ് കുട്ടിയെ പീഡിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശൗചാലയത്തില്‍ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവുമായ് ബന്ധപ്പെട്ട് സ്‌കൂളിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെ ജോലിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ശൗചാലയത്തില്‍ കുട്ടികളെ സഹായിക്കാന്‍ ചുമതലയുണ്ടായിരുന്ന സ്ത്രീ ആ സമയത്ത് അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് മകള്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ശൗചാലയത്തിന്റെ അകത്തെത്തുകയും കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. 

വീട്ടിലത്തിയ കുട്ടി അമ്മയോട് കാര്യം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിനോട് കാര്യം പറയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. 

വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. പോക്‌സോ നിയമപ്രകാരം ഇയ്യാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി