ദേശീയം

കശ്മീരില്‍ ഇനി പെല്ലറ്റുകള്‍ക്ക് പകരം പ്ലാസ്റ്റിക് ബുള്ളറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

മീററ്റ്: പ്രക്ഷോഭകരെ നേരിടാന്‍ കാശ്മീര്‍ താഴ്‌വരയിലേക്ക് 21000 റൗണ്ട് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ അയച്ചതായി മുതിര്‍ന്ന സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ ഭട്ട്‌നഗര്‍. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഇനി മറ്റ് അപകടകാരികളായ ആയുധങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം 21000 പ്ലാസ്റ്റിക് തിരകള്‍ കാശ്മീരിലെ എല്ലാ യൂണിറ്റുകളിലേക്കും കൈമാറിയിട്ടുണ്ടെന്നും ജനറല്‍ ആര്‍ആര്‍ ഭട്‌നഗര്‍ പറഞ്ഞു.എകെ 47,56 സീരിസുകള്‍ക്ക് യോജിക്കുന്ന വിധത്തിലാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന പെല്ലറ്റ് ഗണ്ണുകള്‍ വെടിയേല്‍ക്കുന്നവരുടെ ശരീരത്തില്‍ മാരക മുറിവേല്‍പ്പിക്കുമെന്നും മരണം വരെ സംഭവിക്കുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉപയോഗിക്കുവാന്‍ തീരുമാനിച്ചത്. 

കശ്മീരിലെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈന്യം ഈ വര്‍ഷമാദ്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തത് രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി