ദേശീയം

വേദനയില്ലാതെ വധശിക്ഷ നടപ്പിലാക്കണമെന്ന് സുപ്രീംകോടതി; കഴുവിലേറ്റുന്നതിന് പകരം മറ്റ് മാര്‍ഗങ്ങള്‍ തേടണം

സമകാലിക മലയാളം ഡെസ്ക്

വേദനിപ്പിച്ച് വധശിക്ഷ നടപ്പിലാക്കുന്നതിന് പകരം വേദനയില്ലാതെ മരണത്തിലേക്ക് എത്തിക്കുന്ന മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതി. വധശിക്ഷയ്ക്ക് വിധിച്ചവരെ തൂക്കി കൊല്ലുന്നതിന് പകരം മരുന്ന് കുത്തി വെച്ച് വേദനയറിയാതെ മരിക്കാന്‍ അനുവദിക്കുന്ന മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. 

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് സമാധാനത്തോടെ മരിക്കാനാണ് അവസരം നല്‍കേണ്ടത്, വേദനയില്‍ അല്ല അവര്‍ മരിക്കേണ്ടതെന്നും സുപ്രീംകോടതി നിരീക്ഷിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം.ഖന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂട് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. 

വധശിക്ഷ നിഷ്‌കര്‍ശിക്കുന്ന സെക്ഷന്‍ 354(5) ഭരണഘടനാവിരുദ്ധമാണെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. തൂക്കി കൊല്ലുന്നതിന് പകരം വേദനയില്ലാതെ വധശിക്ഷ നടപ്പാക്കുന്നതിലുള്ള അഭിപ്രായം അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. 

നിലവില്‍ നടപ്പിലാക്കുന്ന വധശിക്ഷ അപരീഷ്‌കൃതവും ക്രൂരത നിറഞ്ഞതാണെന്നും, വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന വ്യക്തിക്ക് കുറഞ്ഞ വേദന മാത്രമേ ഉണ്ടാകാവു എന്ന യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഡ്വക്കേറ്റ് ഋഷി മല്‍ഹോത്ര കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ