ദേശീയം

ഗുജറാത്തിനു പിന്നാലെ മഹാരാഷ്ട്രയിലും ഇന്ധന നികുതി കുറയ്ക്കുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗുജറാത്തിന് പിന്നാലെ മഹാരാഷ്ട്രയും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നു. പെട്രോളിന് രണ്ടുരൂപയും ഡീസലിന് ഒരുരൂപയുമാണ് കുറയ്ക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതിയില്‍ കുറവു വരുത്തിയതിനു പിന്നാലെ സംസ്ഥാന നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ നിര്‍ദേശം വച്ചിരുന്നു. 

ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതിയില്‍ ഇളവ് വരുത്തണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നേരത്തെ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.  തുടര്‍ന്നാണ് ഗുജറാത്ത് ഇന്ധനവില കുറച്ചത്. ഇതോടെ ഇന്ധനനികുതി കുറയ്ക്കുന്ന ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറി. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും വില കുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ