ദേശീയം

പത്ത് വയസുകാരി പ്രസവിച്ചു: കുട്ടിയുടെ പിതാവ് അമ്മാവനെന്ന് ഡിഎന്‍എ ഫലം

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ബലാത്സംഗത്തിന് ഇരയായ പത്ത് വയസുള്ള പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ നവജാതശിശുവിന്റെ പിതാവ് പെണ്‍കുട്ടിയുടെ അമ്മാവനാണെന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നു. ചണ്ഡീഗഡിലാണ് സംഭവം. മൂത്ത അമ്മാവനും പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്തിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധനയില്‍ ജനിച്ച കുഞ്ഞിന്റെ പിതാവ് കുട്ടിയുടെ ഇളയ അമ്മാവനാണെന്ന് തെളിഞ്ഞിരുന്നു.

സംഭവത്തില്‍ പ്രതികളായ രണ്ട് അമ്മാവന്‍മാരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അമ്മാവന്‍മാര്‍ കൂടാതെ മറ്റ് ചിലര്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവും. ഡിഎന്‍എ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 

കഴിഞ്ഞ ഓഗസ്റ്റിലാണ് ചണ്ഡീഗഡ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടി പ്രസവിച്ചത്. വയറില്‍ മുഴയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഗര്‍ഭഛിദ്രം നടത്തണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ സമര്‍പ്പിച്ച ഹര്‍ജി പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയായതിനാല്‍ സുപ്രീം കോടതി നിരസിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു