ദേശീയം

എന്നെ ഇവര്‍ കൊല്ലും; എങ്ങനയെങ്കിലും രക്ഷിക്കൂ; സൗദിയില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ച് പഞ്ചാബി യുവതിയുടെ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദിയില്‍ തൊഴില്‍ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു. പഞ്ചാബില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംപി ഭഗവന്ത്മാനോടാണ് യുവതി സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

സൗദി അറേബ്യയിലെ ദവാദ്മി എന്ന നഗരത്തില്‍ താന്‍ അടിമയെപ്പോലെ ജോലി ചെയ്യുകയാണെയും തൊഴിലുടമ തന്നെ ശാരീരികമായി പീഡിപ്പിക്കുകയാണെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്. 

തന്റെ ജീവന്‍ പോലും അപകടത്തിലാണെന്നും എന്നെ സ്വന്തം മകളെപോലെ കണ്ട് തന്നെ രക്ഷിക്കാന്‍ ഇടപെടണമെന്നും യുവതി ആവശ്യപ്പെടുന്നു. തൊഴിലുടമ ശാരീരികമായി പീഡിപ്പിക്കുകയാണെന്നും അടച്ചിട്ട മുറിയില്‍ ഭക്ഷണം പോലും നല്‍കാതെയാണ് പീഡനം. നാട്ടിലുള്ള കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എനിക്ക് ജീവിക്കണം. എന്നെ കൊല്ലാന്‍ പോലും ഇവര്‍ മടിക്കില്ലെന്ന ഭയമുണ്ട്. എങ്ങനെയെങ്കിലും ഈ നരകത്തില്‍ നിന്നും എന്നെ രക്ഷിക്കണമെന്നും യുവതി പറയുന്നുണ്ട്. 

തനിക്ക് കുഞ്ഞുങ്ങളും രോഗിയായ അമ്മയുമുണ്ട്. എങ്ങനെയെങ്കിലും സ്വന്തം വീട്ടില്‍ തിരിച്ചെത്തണമെന്നും അല്ലെങ്കില്‍ താന്‍ കൊല്ലപ്പെടുമെന്ന് കൂടി യുവതി പറയുന്നുണ്ട്. പഞ്ചാബില്‍ നിന്നുള്ള ഒരാളും ഇനി സൗദി അറേബ്യയിലേക്ക് ജോലിക്ക് വരരുതെന്നും യുവതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

എന്നാല്‍ വീഡിയോയില്‍ തന്റെ പേരോ പഞ്ചാബിലുള്ള സ്ഥലം ഏതെന്നോ യുവതി പറയുന്നില്ല. ആം ആദ്മി പാര്‍ട്ടി എംപി ഭഗവന്ത്മാനും പ്രതികരണം നടത്തിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍