ദേശീയം

സ്മൃതി ഇറാനി എന്നു കേട്ടാല്‍ രാഹുല്‍ പേടിച്ചുവിറയ്ക്കും, രാഹുലിന് വനിതാ നേതാക്കളെ ഭയമാണെന്ന് ഷാനവാസ് ഹുസൈന്‍

സമകാലിക മലയാളം ഡെസ്ക്

ബലിയ: രാഹുല്‍ ഗാന്ധിക്ക് ബിജെപിയിലെ വനിതാ നേതാക്കളെ പേടിയാണെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍. സ്മൃതി ഇറാനി എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ഭയന്നു വിറയ്ക്കുകയാണ് രാഹുലെന്ന് ഷാനവാസ് ഹുസൈന്‍ ആരോപിച്ചു. ബിജെപിയും ആര്‍എസ്എസും സ്ത്രീവിരുദ്ധ സംഘടനകള്‍ ആണെന്ന രാഹുലിന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു ഷാനവാസ് ഹുസൈന്‍.

സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിഗണന കൊടുക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഉത്തര്‍പ്രദേശില്‍ കൂടുതല്‍ വനിതകളെ നിയമസഭയില്‍ എത്തിച്ചത് ബിജെപിയാണ്. ബിജെപിയെയും ആര്‍എസ്എസിനെയും മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്കു സമയമെടുക്കും. അതിനായി രാഹുല്‍ ഗവേഷണം നടത്തേണ്ടിവരുമെന്ന് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. 

സ്ത്രീകളെക്കുറിച്ച് രാഹുല്‍ നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരവും പരിധി ലംഘിക്കുന്നതുമാണെന്ന് ബിജെപി നേതാവ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പിരിച്ചുവിടുക എന്ന മഹാത്മാ ഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള വഴിയിലാണ് രാഹുല്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിവുകാലവും വിദേശവാസവുമെല്ലാം ആസ്വദിച്ചു നടക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിലും കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി തന്നെ അധികാരത്തില്‍ എത്തുമെന്ന് ഷാനവാസ് ഹുസൈന്‍ അവകാശപ്പെട്ടു. 

സ്ത്രീകള്‍ നിശബ്ദരായിരിക്കുന്നതാണ് ആര്‍എസ്എസിന് ഇഷ്ടമെന്നായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഗുജറാത്തില്‍ പറഞ്ഞത്. സ്ത്രീകള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ആര്‍എസ്എസ് അവരെ നിശബ്ദരാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുടെ പ്രധാന സംഘടന ആര്‍എസ്എസ് ആണ്. അതില്‍ എത്ര വനിതാ അംഗങ്ങള്‍ ഉണ്ടെന്ന് അറിയാമോ? അവരുടെ ശാഖകളില്‍ ഷോര്‍ട്‌സ് ധരിച്ച ഒരു സ്ത്രീയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?  ഞാന്‍ ഇതുവരെ അങ്ങനെയൊരാളെ കണ്ടിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി