ദേശീയം

ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഗോ രക്ഷകരുടെ മര്‍ദ്ദനം; ആക്രമണത്തിന് ഇരയായവര്‍ക്ക് എതിരെ പൊലീസ് കേസ്‌

സമകാലിക മലയാളം ഡെസ്ക്

ഫരീദാബാദ്: ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ അഞ്ച് പേര്‍ക്ക് ഗോ രക്ഷകരുടെ ക്രൂര മര്‍ദ്ദനം. എന്നാല്‍ മര്‍ദ്ദിച്ച ഗോ രക്ഷകരെ വെറുതെ വിട്ട് ആക്രമണത്തിന് ഇരയായവര്‍ക്ക് എതിരെയാണ് ഫരീദാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കന്നുകാലി കടത്ത് തടയാനുള്ള നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന മാംസം പരിശോധനാ വിധേയമാക്കുമെന്ന് പൊലീസ് പറയുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ സംഭവം വിവാദമായതോടെ ആക്രമണത്തിന് ഇരയായവരുടെ പരാതിയില്‍ ഗോരക്ഷകര്‍ക്കെതിരേയും കേസെടുക്കുമെന്ന് ഫരീദാബാദിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഓട്ടോറിക്ഷയില്‍ കൊണ്ടുപോവുകയായിരുന്നത് ബീഫ് അല്ലെന്നാണ് ആക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. 

ഗോ രക്ഷകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം വന്ന് ഒരു മാസം തികയുന്നതിന് മുന്‍പാണ് രാജ്യ തലസ്ഥാനത്ത് തന്നെ സംഭവം നടന്നിരിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ