ദേശീയം

അര്‍ണാബ് പുറത്താക്കിയവള്‍ മുന്‍പും ചാരപ്പണി ചെയ്തിരുന്നു: ഉദയകുമാര്‍ 

സമകാലിക മലയാളം ഡെസ്ക്


ദില്ലി:ചാരപ്പണി ചെയ്യുന്നവള്‍ എന്ന അര്‍ണാബ് ഗോസാമിയുടെ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച റിപ്പബ്ലിക്ക് ടിവിയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ശ്വേത കോത്താരിക്ക് കൂടംകുളം സമരനേതാവ് ഉദയകുമാറിന്റെ തുറന്നകത്ത്. കോണ്‍ഗ്രസ് നേതാവ് ശശിതരൂരിന് വേണ്ടി ചാരപ്പണി ചെയ്യുന്നവള്‍ എന്ന ആരോപണം ഉന്നയിച്ച് അര്‍ണാബ് ഗോസ്വാമി അടക്കമുളളവര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടികാണിച്ചായിരുന്നു ശ്വേത കോത്താരിയുടെ രാജി. ഇതിന് പിന്നാലെയാണ് തന്നെയും തന്റെ കുടുംബത്തെയും കുറിച്ച് വ്യാജവിവരങ്ങള്‍ അടങ്ങിയ വാര്‍ത്ത മുന്‍പ് റിപ്പോര്‍ട്ട് ചെയ്‌തെന്ന് ആരോപിച്ച് ശ്വേതയ്ക്ക് എതിരെ ഉദയകുമാര്‍ രംഗത്ത് വന്നത്. വിതച്ചത് കൊയ്യും എന്ന് ചൂണ്ടികാണിച്ചാണ് തുറന്നകത്തില്‍ ശ്വേതയെ ഉദയകുമാര്‍ കടന്നാക്രമിക്കുന്നത്. 

ഗവേഷക എന്ന വ്യാജേന തന്റെ അരികില്‍ വരുകയും തെറ്റായ വാര്‍ത്തകള്‍ നല്‍കി തന്നെയും തന്റെ കുടുംബത്തെയും അപമാനിച്ച ശ്വേതയ്ക്ക് ചാരപ്പണിയ്ക്ക് എതിരെ ധാര്‍മ്മിക രോഷം കൊളളാന്‍ എന്ത് അര്‍ഹതയാണ് ഉളളതെന്നും കത്തില്‍ പറയുന്നു.  ഇതിനെ തുടര്‍ന്ന് തന്നെ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ശ്വേത കോത്താരിയ്ക്ക് എതിരെ ഉദയകുമാര്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കിയിരുന്നു.ശ്വേത കോത്താരിയ്ക്ക് ഉണ്ടായ അനുഭവത്തെ വാളെടുത്തവന്‍ വാളാല്‍ എന്ന നിലയിലാണ് ഉദയകുമാര്‍ വിശേഷിപ്പിച്ചത്.  അര്‍ണാബ് ഗോസ്വാമിയെയും പേരെടുത്ത് വിമര്‍ശിക്കാന്‍ ഉദയുമാര്‍ മറന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍