ദേശീയം

ആശുപത്രിയിലെ കൂളറില്‍ വെളളത്തിന് ഒപ്പം പാമ്പ് ഫ്രീ

സമകാലിക മലയാളം ഡെസ്ക്

ഉദംപൂര്‍: ജമ്മുകശ്മീര്‍ ഉദംപൂരിലെ ജില്ലാ ആശുപത്രിയില്‍ കുടിവെളളത്തില്‍ പാമ്പിനെ കണ്ടെത്തി. കുപ്പിയിലെ വെളളം രോഗിയുടെ വായില്‍ പകര്‍ന്നു കൊടുക്കുന്നതിന് ഇടയിലാണ് സംഭവം. കൂട്ടിയിരിപ്പുകാരനായ പിതാവാണ് കുപ്പിയില്‍ പാമ്പ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. 
ആശുപത്രിയിലെ വാട്ടര്‍ കൂളറില്‍ നിന്നാണ് വെളളം  ശേഖരിച്ചത്. തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണമെന്ന് പിതാവ് ആരോപിച്ചു. ഭൂഗര്‍ഭ പൈപ്പുകള്‍ വഴിയാണ് വെളളം ലഭിക്കുന്നതെന്നും ഇതിലുടെയാകാം പാമ്പ് കയറിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍