ദേശീയം

ട്രംപിനെ ഒന്നുകൂടി ആലിംഗനം ചെയ്യേണ്ട സമയമായി; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വന്നതിന് പിന്നാലെ മോദിയുടെ നയതന്ത്ര നീക്കങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാക്കിസ്ഥാന് അനുകൂലമായുള്ള ട്രംപിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പം, മോദിജി വേഗം, ട്രംപിന് മറ്റൊരു ആലിംഗനം കൂടി വേണ്ടി വരുമെന്നാണ് തോന്നുന്നത് എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 

വിദേശരാജ്യ സന്ദര്‍ശനങ്ങള്‍ക്കിടയിലായാലും, രാഷ്ട്ര തലവന്മാര്‍ ഇന്ത്യയിലെത്തുമ്പോഴായാലും അവരെ ആലിംഗനം ചെയ്യാതെ മോദി വിട്ടുനില്‍ക്കാറില്ല. ജൂണ്‍ 26ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇടയില്‍ ട്രംപിനെ വീണ്ടും വീണ്ടും ആലിംഗനം ചെയ്യുന്ന നടപടിയെ പരിഹസിച്ച് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍