ദേശീയം

ബലാല്‍സംഗ ഭീഷണിയില്‍ മനംനൊന്ത് പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു 

സമകാലിക മലയാളം ഡെസ്ക്


ലകനൗ: ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണിയില്‍ മനംനൊന്ത് ഉത്തര്‍പ്രദേശില്‍ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു.സംഭവത്തില്‍ അഞ്ചുപേരെ പിടികൂടി ജയിലില്‍ അടച്ചു. ഇവരില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായ സസ്‌പെന്റ് ചെയ്തു. 

ഉത്തര്‍പ്രദേശിലെ ബാഗ്പട്ട് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. പൊലീസ് പിടിയിലായ അഞ്ചുപേരില്‍ മൂന്നുപേര്‍ പെണ്‍കുട്ടിയെ മാസങ്ങള്‍ക്ക് മുന്‍പ് ബലാല്‍സംഗം ചെയ്തിരുന്നു. ഇതിനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിച്ചില്ലായെങ്കില്‍ വീണ്ടും മാനഭംഗപ്പെടുത്തുമെന്ന ഭീഷണിയില്‍ മനംനൊന്താണ് ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തത്.  ഭീഷണി സംബന്ധിച്ച് വീട്ടുകാരെ അറിയിച്ച ശേഷം  വാതില്‍ അടച്ച പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.  ബലാല്‍സംഗ സംഭവത്തിന് പിന്നാലെ പൊലീസിനും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നല്‍കിയിട്ടും യഥാസമയം നടപടി എടുക്കാതിരുന്നതാണ് തന്റെ മകളുടെ മരണത്തിന് കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍