ദേശീയം

രാജസ്ഥാനില്‍ മുസ്ലീം കുടുംബത്തിന്റെ പശുക്കളെ പൊലീസ് ബലമായി ഗോശാലയ്ക്ക് നല്‍കി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ പൊലീസ്  മുസ്‌ലിം കുടുംബത്തില്‍ നിന്നും പശുക്കളെ പിടിച്ചെടുത്ത് പ്രദേശത്തെ ഗോശാലയ്ക്ക് നല്‍കി. ബലമായി പിടിച്ചെടുത്ത 51 പശുക്കളെയാണ് പൊലീസ് ഗോശാലയ്ക്ക് നല്‍കിയത്. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം.

ചില ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ക്ക് ഒപ്പമെത്തിയാണ് പൊലീസ് പശുക്കളെ പിടിച്ചുകൊണ്ടു പോയതെന്ന് കുടുംബം പറഞ്ഞു. തങ്ങള്‍ പാലുല്‍പാദനത്തിന് വേണ്ടിയാണ് പശുക്കളെ വളര്‍ത്തിയിരുന്നതെന്ന് വീട്ടുകാരനായ സുബ്ബ ഖാനും മകന്‍ നസ്‌റു ഖാനും പറഞ്ഞു. പ്രദേശത്തെ ബംബോര ഗോശാലയ്ക്കാണ് പശുക്കളെ നല്‍കിയതെന്നും ഇവര്‍ പറഞ്ഞു.

പശുക്കളെ തിരിച്ചുകിട്ടാന്‍ സുബ്ബഖാന്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെയും പൊലീസിനെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിടിച്ചുകൊണ്ടുപോയ പശുക്കളുടെ കുട്ടികള്‍ വീട്ടിലുണ്ടെന്നും ഇവയ്ക്ക് പാല് നല്‍കാനാവുന്നില്ലെന്നും സുബ്ബാഖാന്‍ പൊലീസിന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

അതേസമയം പശുക്കളെ പിടിച്ചെടുത്തതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സുബ്ബഖാന്‍ പശുക്കളെ കൊല്ലാന്‍ പോകുകയാണെന്ന് പരാതി ലഭിച്ചെന്ന് പൊലീസ് പറഞ്ഞതായി പഞ്ചായത്ത് തലവനായ ഷെര്‍ മുഹമ്മദ് പറയുന്നു. അങ്ങനെയെങ്കില്‍ സുബ്ബ ഖാനെതിരെ കേസെടുക്കാത്തതെന്താണെന്നും ഷെര്‍ മുഹമ്മദ് ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്