ദേശീയം

അനധികൃത സ്വത്ത് സമ്പാദന വാര്‍ത്ത:ജയ് ഷായുടെ മാനനഷ്ടക്കേസ് ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകയ്ക്കും മാധ്യമസ്ഥാപനത്തിനുമെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷാ നല്‍കിയ മാനനഷ്ടക്കേസ് ഇന്ന് കോടതി പരിഗണിക്കും. അഹമ്മദാബാദ് അഡിഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് വാദം കേള്‍ക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ച കോടതി, ജയ് ഷായയുടെ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ നേതൃത്വം കൊടുക്കുന്ന ദി വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ജയ് ഷായുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. വരദരാജന്‍, വാര്‍ത്ത നല്‍കിയ രോഹിണി സിങ് എന്നിവര്‍ ഉള്‍പ്പെടെ സ്ഥാപനത്തിലെ ഏഴുപേര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. അടിസ്ഥാനമില്ലാത്ത വാര്‍ത്ത നല്‍കി തനിക്കും കമ്പനിക്കും മാനഹാനി ഉണ്ടായിക്കിയെന്നും നൂറു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ജയ് ഷാ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനം അരലക്ഷത്തില്‍നിന്ന് 80 കോടിയായി ഉയര്‍ന്നുവെന്നായിരുന്നു വാര്‍ത്ത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''