ദേശീയം

'കാലാവസ്ഥാ റിപ്പോര്‍ട്ട്: ഇന്ന് ഗുജറാത്തില്‍ വാചകമടിയുടെ പെരുമഴ'; പ്രധാനമന്ത്രിയുടെ റാലിയെ ട്രോളി രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റാലിക്ക് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ഇന്നു ഗുജറാത്തില്‍ വാചകമടിയുടെ പെരുമഴയായിരിക്കും എന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ കളിയാക്കിയിരിക്കുന്നത്. 

പ്രധാനമന്ത്രിയുടെ റാലിക്കു മുമ്പായി രാഹുല്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ: 'കാലാവസ്ഥാ റിപ്പോര്‍ട്ട്- തെരഞ്ഞെടുപ്പിനു മുമ്പായി ഗുജറാത്തില്‍ ഇന്ന് വാചകമടിയുടെ പെരുമഴ.' 

ഗുജറാത്തില്‍ പ്രധാനമന്ത്രി വമ്പന്‍ പദ്ധതി പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന വാര്‍ത്തയും രാഹുല്‍ ഇതിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. 

പ്രധാനമന്ത്രി ഇന്നു നടത്തുന്ന റാലിക്കു വേണ്ടിയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം തെരഞ്ഞെടുപ്പു കമ്മിഷന്‍ വൈകിപ്പിച്ചതെന്ന് നേരത്തെ കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിച്ചിരുന്നു. ആറു മാസത്തിനിടെ തെരഞ്ഞെടുപ്പു നടത്തുന്ന സംസ്ഥാനങ്ങളിലെ വോട്ടിങ് തീയതി ഒരുമിച്ചു പ്രഖ്യാപിക്കുന്ന പതിവു തെറ്റിച്ച് ഹിമാചലിലെ തിയതി മാത്രമാണ് കമ്മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ബിജെപിയും കേന്ദ്ര സര്‍ക്കാരും സമ്മര്‍ദം ചെലുത്തിയതിന്റെ  ഫലമാണ് കമ്മിഷന്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചത് എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍